പൊതുവായ
നിർദേശങ്ങൾ
അപേക്ഷ ഓൺലൈൻ ആയി നൽകുന്നതിനു മുമ്പ് താഴെപ്പറയുന്ന
നിർദേശങ്ങൾ വായിക്കുക.
ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു മുമ്പ് പ്രോസ്‌പെക്ട്‌സിലെ
View prospectus (MGU-PG CAP 2024-25) ഓരോ പ്രോഗ്രാമിനുമുള്ള യോഗ്യത
മാനദണ്ഡം, തിരഞ്ഞെടുക്കൽ നടപടിക്രമം എന്നിവ വായിച്ചു
മനസിലാക്കുക.
എം. ജി. യൂണിവേഴ്സിറ്റി CAP Portal-ൽ രജിസ്റ്റർ ചെയ്തവർക്ക്
മാത്രമേ മാനേജ്‌മെന്റ് കോട്ടക്ക് അപേക്ഷിക്കാനാവൂ.
അപേക്ഷയിലെ ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കാതിരിക്കുകയോ
പേയ്മെന്റ് നടത്താതിരുക്കുകയോ ചെയ്താൽ ഒരറിയിപ്പും കൂടാതെ
അപേക്ഷ അപൂർണ്ണമായി പരിഗണിക്കുന്നതും നിരസിക്കുന്നതുമാണ്.
‘*’ എന്ന് അടയാളപ്പെടുത്തിയ ഫീൽഡുകൾ നിർബന്ധമായും
പൂരിപ്പിക്കേണ്ടതാണ്.
അപേക്ഷ പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് എന്തെങ്കിലും
ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നപക്ഷം
admission@alphonsacollege.in എന്ന ഇ-
മെയിലിൽ ബന്ധപ്പെടാവുന്നതാണ്. (or contact +916282874947)
അപേക്ഷ സമർപ്പിച്ച ശേഷം ഡാറ്റയിൽ മാറ്റം വരുത്തുന്നത്
അനുവദനീയമല്ല.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത്, ഭാവി റഫറൻസിനായി
അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് സൂക്ഷിക്കേണ്ടതാണ്.
ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച്
രജിസ്ട്രേഷൻ ഫീസ്(Rs.200/-) ഓൺലൈൻ വഴി അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
കോളേജ് വെബ്സൈറ്റിലെ ഹോം പേജിൽ നൽകിയിട്ടുള്ള ‘‘ Admission 2024-25’ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. അതിനു ശേഷം ‘PG adMISSION’ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ “ബാക്ക് ബട്ടൺ” അല്ലെങ്കിൽ “റീഫ്രഷ്
ഓപ്ഷൻ” ഉപയോഗിക്കരുത്. ഇവ അതുവരെ നൽകിയ ഡാറ്റ
നഷ്‌ടപ്പെടുന്നതിന് കാരണമാകും.